Posted On
date_range Updated On
date_range യാത്രക്കിടെ യുവാവ് മരിച്ച സംഭവം: പൊലീസ് കേസെടുത്തു
വൈത്തിരി: നാട്ടിലേക്കുള്ള യാത്രക്കിടെ കോടഞ്ചേരി ചെമ്പുകടവ് സ്വദേശിയായ യുവാവ് ലക്കിടിയിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് കേസെടുത്തു. മാതളിക്കുണ്ട് ബേബിയുടെ മകൻ അരുണാണ് (28) ശനിയാഴ്ച നാട്ടിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണത്. വൈത്തിരി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.
ഇതേദിവസം രാവിലെ വൈത്തിരി അങ്ങാടിയിൽ അരുണും മറ്റൊരു യുവാവും തമ്മിൽ വഴക്കുണ്ടാക്കുകയും നാട്ടുകാർ ഇടപെട്ട് പിരിച്ചയക്കുകയും ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിനാണ് വൈത്തിരി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.