കാട്ടാന നശിപ്പിച്ച സ്കൂട്ടർ
Posted On
date_range Updated On
date_range വൈത്തിരിയിൽ കാട്ടാന സ്കൂട്ടർ തകർത്തു; വിളകൾ നശിപ്പിച്ചു
വൈത്തിരി: തളിമല നാലു സെന്റ് കോളനിയിലും പരിസരത്തും കാട്ടാനയുടെ വിളയാട്ടം. നാലുസെന്റ് കോളനിയിലെ അഗസ്റ്റിൻ, ഡോ. മനോഹർ, ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് എന്നിവരുടെ വിളകളും വേലികളും നശിപ്പിച്ച ഒറ്റയാൻ രാധാകൃഷ്ണന്റെ സ്കൂട്ടർ തകർത്തു. കുറെ ദിവസങ്ങളായി തളിമല, മുള്ളൻപാറ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. പരാതിപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വന്യമൃഗശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലാത്തതിനാൽ പ്രതിഷേധവും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.