ഞായറാഴ്ച പൂക്കോട് തടാകത്തിലെ തിരക്ക്
Posted On
date_range Updated On
date_range സഞ്ചാരികൾ നിറഞ്ഞ് വയനാട്
വൈത്തിരി: അവധി ദിവസങ്ങൾ ആഘോഷിക്കാനായി ജില്ലയിലെത്തിയത് പതിനായിരക്കണക്കിന് വിനോദ സഞ്ചാരികൾ. രണ്ടാം ശനിയും ഞായറും സഞ്ചാരികളുടെ തള്ളിക്കയറ്റമായിരുന്നു. ശനിയാഴ്ച ജില്ലയിലെ മിക്കവാറും റിസോർട്ടുകളടക്കമുള്ള താമസ സ്ഥലങ്ങളെല്ലാം നിറഞ്ഞു. താമസത്തിനുള്ള മുറി ലഭിക്കാതെ കുടുംബസമേതമെത്തിയവർ വലഞ്ഞു. പാതിരാത്രിയിലും താമസ സ്ഥലമന്വേഷിച്ചു നടക്കുന്നവരായിരുന്നു പലയിടത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻതിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വാഹന ബാഹുല്യം നിമിത്തം ചുരത്തിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.