അഫ്സൽ, റിസ്വാൻ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
വൈത്തിരി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ വൈത്തിരി പൊലീസ് പിടികൂടി. കോളിച്ചാൽ പ്രദേശത്തു പട്രോളിങ് നടത്തുന്നതിനിടയിലാണ് പൂക്കോട് പറമ്പൂര് അജ്മൽ റിസ്വാൻ (26), തൈലക്കുന്ന് ഓടുമല കുണ്ടിൽ അഫ്സൽ (23) എന്നിവർ പിടിയിലായത്. ഇവരുടെ കൈയിൽനിന്ന് 6.70 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്.
വൈത്തിരി എസ്.എച്ച്.ഒ സി.ആർ. അനിൽകുമാർ, എസ്.ഐ സി. രാംകുമാർ, ഗ്രേഡ് എസ്.ഐ എം. സൗജൽ, എസ്.സി.പി.ഒമാരായ ടി.എച്ച്. ഉനൈസ്, യു.കെ. ബാലൻ, ശാലു ഫ്രാൻസിസ്, സി.പി.ഒമാരായ വി. റഫീഖ്, ഷിബു ജോസ്, രാജൻ ദാസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.