വിദ്യാർഥിക്കായി നടത്തിയ തിരച്ചിൽ

വിദ്യാർഥിയെ ഡാമിൽ കാണാതായി

വൈത്തിരി (വയനാട്​): പിണങ്ങോട് ഡബ്ല്യു.ഒ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയെ പടിഞ്ഞാറത്തറ ഡാമിന്‍റെ ഭാഗമായ വെള്ളച്ചാലിൽ കാണാതായി. തരിയോട് സ്വദേശി പൈലിയുടെ മകൻ ഡെനിൻ ജോസ് പോൾ (17) ആണ് വെള്ളിയാഴ്ച വൈകീട്ട് വെള്ളത്തിൽ മുങ്ങിയത്.

നാട്ടുകാരും കൽപ്പറ്റ അഗ്നിശമന സേനയും രാത്രി പത്തു വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങി. മഴയും ഇരുട്ടും മൂലം തിരച്ചിൽ നിർത്തുകയായിരുന്നു. തരിയോട് നിർമല ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്‍റാണ് പൈലി.

Tags:    
News Summary - The student went missing in the dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.