ചുരത്തിൽ ഏഴാം വളവിൽ ഞായറാഴ്ച കേടായ ചരക്കു ലോറി
Posted On
date_range Updated On
date_range ചുരത്തിൽ ചരക്കുലോറി കേടായി; ഗതാഗതം മുടങ്ങി
വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിൽ ഞായറാഴ്ച ചരക്കു ലോറി കേടായതുമൂലം ഏറെനേരം ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച ഉച്ചക്ക് 12 ഓടെയാണ് ചുരം ഇറങ്ങുകയായിരുന്ന ലോറി വളവിൽ കേടായത്. തുടർന്ന് വൺവേ ആയിട്ടാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്.
ഒരു മണിക്കൂറിനു ശേഷം ലോറി മാറ്റിയെങ്കിലും അവധി ദിവസമായതിനാൽ നൂറു കണക്കിന് വാഹനങ്ങൾ കുരുക്കിൽപെട്ടു. പൂജ അവധി ദിവസം മൾട്ടി ആക്സിൽ ലോറി ചുരത്തിലെ വളവിൽ കുടുങ്ങി മണിക്കൂറുകൾ ചുരത്തിലെ ഗതാഗതം പാടെ സ്തംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.