പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് സമീപം പുഴയിലേക്ക് മറിഞ്ഞ േലാറി
Posted On
date_range Updated On
date_range ചരക്കുലോറി പുഴയിലേക്ക് മറിഞ്ഞു
വൈത്തിരി: ദേശീയപാതയിൽ പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് സമീപം ചരക്കുലോറി പുഴയിലേക്ക് മറിഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവർ കുന്ദമംഗലം സ്വദേശി സലീമും ക്ലീനർ ബഷീറും അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തെറ്റായ ദിശയിൽ എതിരെവന്ന മിനി ലോറിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ പുഴയിലേക്ക് മറിയുകയായിരുന്നു. യന്ത്രസാമഗ്രികളുമായി ബംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി. മിനിലോറിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.