വയനാട് ചുരത്തിൽ കേടായ ചരക്കു ലോറി
Posted On
date_range Updated On
date_range ചുരത്തിൽ ബസും ചരക്കു ലോറിയും കേടായി
വൈത്തിരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് ആറാം വളവിലും ചരക്കു ലോറി എട്ടാം വളവിനടുത്തും കേടായി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബംഗളൂരുവിലേക്കു പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് ആറാം വളവിൽ രാവിലെ ഒമ്പതിന് കുടുങ്ങിയത്. ഒരു മണിക്കൂറിലധികം വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിലാണ് ഓടിയത്. എട്ടാം വളവിനുമുകളിൽ ചരക്കുലോറി ബ്രേക്ക് ഡൗണായി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇരു വാഹനങ്ങളും പിന്നീട് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.