Posted On
date_range Updated On
date_range ചുരത്തിൽ ബൈക്ക് ബസിനടിയിൽപെട്ടു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
വൈത്തിരി: വയനാട് ചുരത്തിൽ മോട്ടോർ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ടുണ്ടായ അപകടത്തിൽ ബൈക്കോടിച്ചിരുന്ന പതിനെട്ടുകാരനായ യുവാവ് അദ്‌ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് സ്വദേശി മൃണാൾ വിനീത് (18 ) ആണ് അപകടത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
രാവിലെ പതിനൊന്നു മണിക്കാണ് ഒൻപതും ഏട്ടുംവളവുകൾക്കിടയിൽ ബൈക്ക് ബസിനടിയിലേക്കു പോയത്. ബൈക്കിന്റെ ടാങ്കിലിടിച്ചു ബസ്സ് നിന്നുപോയതുമൂലമാണ് വിനീത് രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് ചുരത്തിൽ കുറച്ചു നേരം ഗതാഗത തടസം അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.