ദേശീയപാതയിൽ ചേലോട് അമ്മാറ റോഡിനുസമീപം വീണ മരം മുറിച്ചു മാറ്റുന്നു
Posted On
date_range Updated On
date_range ദേശീയപാതയിൽ വൻമരം കടപുഴകി; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
വൈത്തിരി: ദേശീയപാതയിൽ ചേലോട് അമ്മാറ റോഡിനുസമീപം വന്മരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസസപ്പെട്ടു. തിങ്കളാഴ്ച ഉച്ച ഒരുമണിയോടെയാണ് മരം റോഡിന് കുറുകെ വീണത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഭാഗ്യംകൊണ്ടാണ് വൻ അപകടം ഒഴിവായത്. എസ്.ഐ രാംകുമാറിെൻറ നേതൃത്വത്തിൽ വൈത്തിരി െപാലീസും ടി.പി. ജോമിയുടെ നേതൃത്വത്തിൽ കൽപറ്റ അഗ്നിശമന സേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. സ്ഥലത്ത് ദേശീയപാത നവീകരണ പ്രവൃത്തിയിലേർപ്പെട്ട ജോലിക്കാരുടെ സഹായത്തോടെ മരത്തടികൾ നീക്കംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.