പഴയ വൈത്തിരി മുള്ളൻപാറ മസ്ജിദിൽ നെല്ലിക്കാൻകണ്ടി രാജൻ നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range മുള്ളൻപാറ പള്ളിയിൽ രാജന്‍റെയും കുടുംബത്തിന്‍റെയും നോമ്പുതുറ
വൈത്തിരി: പഴയ വൈത്തിരി മുള്ളൻപാറ മസ്ജിദിൽ മതസൗഹാർദം ഊട്ടിയുറപ്പിച്ച് നെല്ലിക്കാൻകണ്ടി രാജനും കുടുംബവും നടത്തിയ വിഭവസമൃദ്ധമായ നോമ്പുതുറ ശ്രദ്ധേയമായി. നോമ്പ് തുറക്കാനുള്ള എല്ലാ വിഭവങ്ങളും പള്ളിയിൽ നേരിട്ടെത്തിച്ച് രാജനും സഹോദരൻ എൻ.കെ. ബാബുവും വിതരണം ചെയ്തു.
പള്ളി ഇമാം ജാഫറലി വാഖഫി, സൈഫുല്ല, സി.എ. ഫസൽ, അരുൺ ബാബു, രാജിൻ രാജൻ, അബ്ദുൽ സമദ്, സി.പി. അഷ്‌റഫ്, അൻസിൽ, സലിം അലി, സൽമാൻ, ഷമീർ, സിറാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.