Posted On
date_range Updated On
date_range പൂനൂർ സ്വദേശി സ്വിമ്മിങ്പൂളിൽ ഹൃദയാഘാതം മൂലം മരിച്ചു
വൈത്തിരി: പഴയ വൈത്തിരിയിലെ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ വെച്ച് ഹൃദയാഘാതം വന്ന പൂനൂർ സ്വദേശിയായ മധ്യവയസ്കൻ മരണപ്പെട്ടു. പൂനൂർ കാന്തപുരം, അവേലത്ത് അലവി മുസ്‍ല്യാരുടെ മകൻ ശരീഫ്(51) ആണ് മരിച്ചത്.
ശരീഫ് ജോലി ചെയ്യുന്ന കമ്പനിയുടെ ഔദ്യോഗിക ട്രെയിനിങ്ങിനിടെ വൈത്തിരിയിൽ വെച്ചാണ് മരണം സംഭവിച്ചത്. എസ്.ഐ എം.വി. കൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വെസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.