Posted On
date_range Updated On
date_range പള്ളിപെരുന്നാളിന് ജനക്കൂട്ടം: സംഘാടകർക്കെതിരെ കേസ്
വൈത്തിരി(വയനാട്): ചുണ്ടേൽ സെന്‍റ് ജൂഡ്സ് പള്ളിപെരുന്നാളിനോടനുബന്ധിച്ചു ജനക്കൂട്ടം ഒന്നിച്ചെത്തിയതിനെ തുടർന്ന് സംഘാടകർക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു.
പ്രധാന ആഘോഷം നടന്ന ഞായറാഴ്ച നൂറുകണക്കിന് പേരാണ് പള്ളിയിലും പരിസരത്തും തടിച്ചു കൂടിയത്. ആഘോഷങ്ങൾ ലൈവ് ആയി കാണിക്കാനുള്ള സംവിധാനം സംഘാടകർ ഒരുക്കിയിരുന്നുവെങ്കിലും ജനം പള്ളി അങ്കണത്തിലെത്തുകയായിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.