തു​ൾ പ്ര​സാ​ദ്

നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

വൈ​ത്തി​രി: വൈ​ത്തി​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽനി​ന്ന് മൂ​ന്നു ദി​വ​സം മു​മ്പ് കാ​ണാ​താ​യ നേ​പ്പാ​ൾ സ്വ​ദേ​ശി തു​ൾ പ്ര​സാ​ദിനെ (35)​ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​ത്തി​രി പൊ​ലീ​സും വ​നം വ​കു​പ്പും ഡോ​ഗ് സ്‌​ക്വാ​ഡും ചേ​ർ​ന്ന 25 അം​ഗ​സം​ഘം റി​സോ​ർ​ട്ടി​നോ​ട് ചേ​ർ​ന്ന വ​ന​മേ​ഖ​ല​യാ​കെ അ​രി​ച്ചു പെ​റു​ക്കി​യെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. തി​ങ്ക​ളാ​ഴ്ച ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും വ​ന​മേ​ഖ​ല​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി.

ഈ ​മാ​സം 22നാ​ണ് ഇ​യാ​ളെ കാ​ണാ​താ​വു​ന്ന​ത്. വ​ന​പ്ര​ദേ​ശ​ത്തേ​ക്കു ന​ട​ന്നുപോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ച​ത​നു​സ​രി​ച്ചാ​ണ് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. വൈ​ത്തി​രി സി.​ഐ ഉ​ത്തം​ദാ​സി​ന്റെ നേ​തൃത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Nepal native could not be found- The search continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.