Posted On
date_range Updated On
date_range സന്തോഷ വാർത്തയറിയാൻ നന്ദനയില്ല
വൈത്തിരി: എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയം ആഘോഷിക്കാൻ നന്ദനയില്ല. ഫലത്തിന് കാത്തുനിൽക്കാതെയാണ് വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്ന നന്ദന (16) കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയത്.
ക്ഷയ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. വൈത്തിരി സുഗന്ധഗിരി നാലാം യൂനിറ്റ് കാപ്പിയിൽ പരേതനായ ഗോപാലെൻറ മകളാണ്. ഉന്നത പഠനത്തിന് യോഗ്യത നേടിയെങ്കിലും ആ സന്തോഷ വാർത്ത കേൾക്കാൻ കാത്തുനിൽക്കാതെയാണ് മടങ്ങിയത്. മാതാവ്: ശാന്ത. സഹോദരങ്ങൾ: മണി, പാർവതി, ശ്രീദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.