Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ലോറി അപകടം; ഗതാഗതം മുടങ്ങി
വൈത്തിരി: വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് അപകടം. ഏറെ നേരം ഗതാഗതം മുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
നിറയെ മാർബിളും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്‍റെ പകുതി റോഡിലും മുൻഭാഗം ഗർത്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലുമാണുള്ളത്. ആർക്കും പരിക്കില്ല.
പൊലീസും ചുരം സംരക്ഷണസമിതിയും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.