വ​യ​നാ​ട് ചു​ര​ത്തി​ൽ ലോ​റി​ക​ൾ കേ​ടാ​യ​തോ​ടെ ഉ​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്

ചു​ര​ത്തി​ൽ ലോ​റി​ക​ൾ കേ​ടാ​യി മ​ണി​ക്കൂ​റു​ക​ൾ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

വൈ​ത്തി​രി: വ​യ​നാ​ട് ചു​ര​ത്തി​ൽ ര​ണ്ടി​ട​ത്താ​യി ച​ര​ക്കു​ലോ​റി​ക​ൾ കേ​ടാ​യ​തു​മൂ​ലം വാ​ഹ​ന ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ൾ ത​ട​സ്സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര മ​ണി​ക്കാ​ണ് ഏ​ഴാം വ​ള​വി​ൽ മ​ൾ​ട്ടി ആ​ക്സി​ൽ ലോ​റി കേ​ടാ​യ​ത്. ആ​റു മ​ണി​യോ​ടെ എ​ട്ടാം വ​ള​വി​ലും ലോ​റി കേ​ടാ​യി.

വാ​രാ​ന്ത്യ അ​വ​ധി​ക്കു ജി​ല്ല​യി​ലെ​ത്തി​യ​വ​രും അ​വ​ധി ക​ഴി​ഞ്ഞു ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​വ​രും ചു​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും​കൂ​ടി കു​ടു​ങ്ങി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര ഒ​മ്പ​താം വ​ള​വു മു​ത​ൽ താ​ഴെ ര​ണ്ടാം വ​ള​വു വ​രെ എ​ത്തി. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ലോ​റി​ക​ൾ മാ​റ്റി ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​യ​ത്. ഹൈ​വേ പൊ​ലീ​സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. 

Tags:    
News Summary - Lorries-broke-down-pass-traffic-block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.