ലക്കിടി വളവിലുണ്ടായ മണ്ണിടിച്ചിൽ
Posted On
date_range Updated On
date_range ലക്കിടി വളവിൽ കനത്ത മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
വൈത്തിരി (വയനാട്): ദേശീയ പാതയിൽ പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് സമീപം ലക്കിടി വളവിൽ ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളിൽനിന്നും കനത്ത തോതിൽ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുന്നത് ഗതാഗത്തിന് ഭീഷണിയായി. മീറ്ററുകൾ നീളത്തിലാണ് 50 അടിയോളം ഉയരത്തിൽനിന്നും മണ്ണും കല്ലും റോഡിലേക്ക് പതിക്കുന്നത്.
നിരവധി മരങ്ങൾ താഴേക്ക് പതിക്കാൻ തക്ക വിധത്തിൽ ഭീഷണിയായി നിൽക്കുന്നുണ്ട്. വൈത്തിരി പൊലീസ് സ്ഥലത്തുണ്ട്. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.