Posted On
date_range Updated On
date_range ബസിൽ അപമര്യാദയായി പെരുമാറിയെന്ന് പരാതി; സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
വൈത്തിരി: കെ.എസ്.ആർ.ടി.സി ബസിൽ അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. സർവെ വകുപ്പ് ഉദ്യോഗസ്ഥനായ കരിങ്കുറ്റി സ്വദേശി പ്രമോദിനെയാണ് വൈത്തിരി എസ്.ഐ എം.കെ. സലിം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നിന്നും മാനന്തവാടിയിലേക്കു പോകുകയായിരുന്ന ബസിലെ യാത്രക്കാരാണ് ഇരുവരും. ലക്കിടിയിൽവെച്ചാണ് സംഭവം. പ്രമോദിനെ ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.