റെജി

ഗ്യാസ് സിലിണ്ടർ മോഷ്​ടാവ് പിടിയിൽ

വൈത്തിരി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് രാത്രി ഗ്യാസ് സിലിണ്ടറുകൾ മോഷ്​ടിച്ച് വിൽപന നടത്തുന്ന യുവാവ് വൈത്തിരി പൊലീസി​െൻറ പിടിയിൽ. കോഴിക്കോട് അടിവാരം കുപ്പായക്കോട് സ്വദേശിയായ ജീവൻ ജോയി എന്ന റെജിനാണ് വാഹന പരിശോധനക്കിടെ പിടിയിലായത്.

വാഹനത്തിൽ കൂടുതൽ സിലിണ്ടറുകൾ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷ്​ടിച്ച സിലിണ്ടറുകളെന്നു തെളിഞ്ഞത്.

പൊലീസിൽ പരാതി നൽകിയ അഞ്ചുപേരുടെ ആറു സിലിണ്ടറുകൾ പ്രതിയിൽനിന്നു കണ്ടെടുത്തു. പതിനഞ്ചോളം സിലിണ്ടറുകൾ ഇയാൾ മോഷ്​ടിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

ആൾമാറാട്ടം, വഞ്ചനകുറ്റം തുടങ്ങിയവക്ക് കമ്പളക്കാട്, കേണിച്ചിറ, കൽപറ്റ, പടിഞ്ഞാറത്തറ പൊലീസ് സ്​റ്റേഷനുകളിലായി ഇയാളുടെ പേരിൽ കേസുകളുണ്ട്.

സ്​റ്റേഷൻ എസ്.ഐ ജിതേഷ്, എസ്.ഐ ജയചന്ദ്രൻ, സി.പി.ഒമാരായ വിപിൻ, ഷാജഹാൻ, ദേവജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.