രണ്ടാം വളവിന് സമീപം കണ്ടെത്തിയ വിള്ളൽ
Posted On
date_range Updated On
date_range ചുരം റോഡിൽ വിള്ളല്‍
വൈത്തിരി: വയനാട് ചുരം രണ്ടാം വളവിന് സമീപം റോഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ വിള്ളൽ കണ്ട സ്ഥലത്തിനടുത്ത് നിർമിച്ച കെട്ടിടം ചരിഞ്ഞതിനെ തുടർന്ന് പൊളിച്ചു നീക്കിയിരുന്നു. തുടർന്ന് ഇതിനോട് ചേർന്ന റോഡിന്റെ അരികിൽ നേരത്തെയും വിള്ളൽ കണ്ടിരുന്നു. നിയന്ത്രണം പ്രാബല്യത്തിൽ വന്നതോടെ ചുരത്തിന്റെ ഇരുവശത്തും നൂറുകണക്കിന് ചരക്കു ലോറികളാണ് നിർത്തിയിട്ടിരിക്കുന്നത്. ചുരത്തിലൂടെ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ എന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.