പൂക്കോട് കത്തിനശിച്ച കാർ
Posted On
date_range Updated On
date_range പൂക്കോട് കാർ കത്തിനശിച്ചു
വൈത്തിരി: പൂക്കോട് നരിക്കോട് മുക്കിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ആളപായമില്ല. സുഗന്ധഗിരി മേലെ റോഡിൽ താമസിക്കുന്ന അശോകൻ ഹൗസിൽ ബാബുവിന്റെ മാരുതി 800 കാറിനാണ് വീട്ടിൽനിന്ന് പുറപ്പെട്ട് അൽപദൂരം കഴിഞ്ഞപ്പോഴേക്കും തീ പിടിച്ചത്.
പുക ഉയരുന്നത് കണ്ട ഡ്രൈവർ ഇറങ്ങിയതോടെ കാറിന് മൊത്തം തീപിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. സ്റ്റേഷൻ ഓഫിസർ ടി.പി. ജോമിയുടെ നേതൃത്വത്തിൽ കൽപറ്റ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.