ജാ​ക്കി​ർ

ഹു​സൈ​ൻ

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ ക​യ​റി പ​ണം ക​വ​ർ​ന്ന അ​സം സ്വ​ദേ​ശി പി​ടി​യി​ൽ

വൈ​ത്തി​രി: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ ക​യ​റി പ​ണം ക​വ​ർ​ന്ന അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. അ​സം സ്വ​ദേ​ശി ജാ​ക്കി​ർ ഹു​സൈ​നെ (22) ക​ർ​ണാ​ട​ക​യി​ലെ ചിക്കമംഗളൂരുവിൽ നി​ന്നാ​ണ് വൈ​ത്തി​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​ഴു​ത​ന കു​ട്ടി​പ്പ ജ​ങ്ഷ​നി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ശാ​ന്ത​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. 15,000 രൂ​പ​യും രേ​ഖ​ക​ള​ട​ങ്ങി​യ ബാ​ഗു​മാ​ണ് ഇ​വി​​ടെ നി​ന്നും ക​വ​ർ​ന്ന​ത്.

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ തേ​യി​ല എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കാ​യി വ​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ക​ർ​ണാ​ട​ക ഹൂ​ബ്ലി​യി​ൽ എ​ത്തി വൈ​ത്തി​രി എ​സ്.​ഐ സ​ലീ​മും സം​ഘ​വും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ഷ്‌​ലി​ൻ തോ​മ​സ്, ജ​യ്സ​ൺ, അ​നീ​ഷ്, വി​നീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Assam native arrested for stealing money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.