കഴിഞ്ഞദിവസം ചു​രത്തിൽ അപകടത്തിൽപെട്ട വാഹനം

ചുരത്തിൽ അപകടം തുടർക്കഥ

വൈത്തിരി: ചുരം റോഡിൽ വാഹന ബാഹുല്യത്തിനിടെ അപകടങ്ങൾ തുടർക്കഥ. ചരക്കു ലോറികൾ കുടുങ്ങുന്നതും ഗതാഗത തടസ്സം അനുഭവപ്പെടുന്നതും പതിവാണ്​.

കഴിഞ്ഞ ദിവസം ചിപ്പിലിത്തോടിനു സമീപം രണ്ടു ചരക്കു ലോറികൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. എന്നാൽ, ഗതാഗതം തടസ്സപ്പെട്ടു. എട്ടാം വളവിനു സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു വലിയ ഗതാഗത കുരുക്കുണ്ടായി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന എൻ.എച്ച്​ റോഡ്​ വിഭാഗം ഓവർസിയറുടെ കാറും മാനന്തവാടിക്ക് വന്ന കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ കാറി െൻറ മുൻഭാഗം തകർന്നു.

അരമണിക്കൂർ കഴിഞ്ഞു തകരപ്പാടിക്ക് മുകളിലായി മിൽമയുടെ ടാങ്കറും സ്‌കൂട്ടറും കൂട്ടിയിടിച്ച്​ ഒരാൾക്ക് പരിക്കേറ്റു. ഫാറൂഖ് കോളജ് സ്വദേശി പാറമ്മൽ റിയാസിനാണു പരിക്കേറ്റത്. റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ ഏഴാം വളവിൽ 12 ചക്രങ്ങളുള്ള ചരക്കുലോറി കുടുങ്ങിയതോടെ ഏറെനേരം ഗതാഗതം മുടങ്ങി.

വളവിലെ കുഴിയിൽ ടയർ കുടുങ്ങിയതോടെയാണ് ലോറി നിന്നുപോയത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ടിപ്പറുകളുടെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണ് ലോറി നീക്കിയത്.

വെള്ളിയാഴ്ച വഴിതെറ്റി വന്ന ട്രെയിലർ ചുരത്തിലെ വളവിൽ കുടുങ്ങി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.