Posted On
date_range Updated On
date_range വൈത്തിരിയിൽ വാഹനാപകടം; രണ്ടു യുവാക്കൾക്ക് പരിക്ക്
വൈത്തിരി: വൈത്തിരി പഞ്ചായത്ത് ഓഫിസിനടുത്ത കുന്നത്തുപാലം വളവിൽ ശനിയാഴ്ച രാത്രി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു.
ബൈക്ക് യാത്രക്കാരായ നടവയൽ സ്വാദേശികളായ ആലുമൂല വീട്ടിൽ ഗോവിന്ദെൻറ മകൻ എ.ജി. കണ്ണൻ (27), പുലച്ചിക്കുനി സുകുമാരെൻറ മകൻ പി.എസ്. വിഷ്ണു (24) എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളജിലുള്ള ബന്ധുവിനെ സന്ദർശിച്ച് തിരിച്ചു പോവുകയായിരുന്നു ഇരുവരും. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.