Posted On
date_range Updated On
date_range വൈത്തിരിയിൽ വാഹനാപകടം: മൂന്നുപേർക്ക് പരിക്ക്
വൈത്തിരി: ദേശീയ പാതയിൽ ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കുന്നമ്പറ്റ സ്വദേശികളായ റിന്റോ, രാധിക, കാർ യാത്രക്കാരിയായ കോറോം സ്വദേശിനി സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്കടക്കം മൃഗാശുപത്രിയുടെ മുറ്റത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.