ഉന്നതിയിൽ വെള്ളമില്ല, സ്‌കൂളിൽ എത്താനാകാതെ കുട്ടികൾ

വെ​ള്ള​മു​ണ്ട: വെ​ള്ളം ത​ന്നാ​ൽ സ്‌​കൂ​ളി​ൽ പോ​കാ​മെ​ന്ന് ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ല​യാ​ണ കു​ന്നു​മ്മ​ല​ങ്ങാ​ടി​യി​ലെ ക​രി​ങ്കു​റ്റി പ​ണി​യ ഉ​ന്ന​തി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വീ​ട്ടി​ൽ വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠി​ത്തം നി​ർ​ത്തി​യ​ത്. സ്‌​കൂ​ൾ തു​റ​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഈ ​ഉ​ന്ന​തി​യി​ലെ ന​ല്ലൊ​രു ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​യി​ട്ടി​ല്ല.

കു​ടി​ക്കാ​നും കു​ളി​ക്കാ​നും അ​ല​ക്കാ​നും വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ത​രു​വ​ണ ന​ട​യ്ക്ക​ലി​ലെ കൂ​വ​ണ ഉ​ന്ന​തി​യി​ൽ​നി​ന്ന് മാ​റ്റി​പാ​ർ​പ്പി​ച്ച 38 വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

കോ​ടി​ക​ൾ മു​ട​ക്കി പു​ന​ര​ധി​വ​സി​പ്പി​ച്ച ഉ​ന്ന​തി​യി​ൽ എ​ല്ലാ വീ​ടു​ക​ളി​ലും പൈ​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വെ​ള്ളം ആ​വ​ശ്യ​ത്തി​ന് എ​ത്തു​ന്നി​ല്ല. ചെ​റി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന് പ​കു​തി കു​ടും​ബ​ങ്ങ​ൾ​ക്ക് പോ​ലും വെ​ള്ളം ല​ഭി​ക്കാ​റി​ല്ല. ഇ​തോ​ടെ പ​കു​തി​യി​ല​ധി​കം കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് താ​മ​സം മാ​റി. വേ​ന​ൽ ക​ടു​ത്ത സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും നി​ല​ച്ചു. ഇ​തോ​ടെ ആ​റും ഏ​ഴും അം​ഗ​ങ്ങ​ളു​ള്ള വീ​ടു​ക​ളി​ൽ വെ​ള്ളം തി​ക​യാ​തെ ഇ​വ​ർ ദു​രി​തം പേ​റു​ക​യാ​ണ്. ദൂ​രെ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം ത​ല​ച്ചു​മ​ടാ​യി എ​ത്തി​ക്കു​ന്ന​ത്.

Tags:    
News Summary - There is no water at the top, children cannot reach school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.