അ​രീ​ക്ക​ര ആ​ദി​വാ​സി കോ​ള​നി​യി​ലെ വെ​ള്ള​മി​ല്ലാ​ത്ത പൈ​പ്പ്

അനാസ്ഥയുടെ നേർക്കാഴ്ചയായി തകർന്ന പൈപ്പുകൾ: കു​ടി​വെ​ള്ള​മി​ല്ലാ​തെ അ​രീ​ക്ക​ര കോ​ള​നി​ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ

വെ​ള്ളമു​ണ്ട: വ​ര​ൾ​ച്ച​യു​ടെ കെ​ടു​തി​യി​ലേ​ക്ക് നാ​ട് ഉ​ണ​ങ്ങു​മ്പോ​ൾ അ​നാ​സ്ഥ​യു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി ത​ക​ർ​ന്ന പൈ​പ്പു​ക​ൾ​ക്കു മു​ന്നി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​തം പേ​റി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു​വാ​ൾ അ​രീ​ക്ക​ര കോ​ള​നി​യി​ലാ​ണ് സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാം ഒ​രു​ക്കി​യി​ട്ടും കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ദി​വാ​സി​ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്.

ര​ണ്ട് കി​ണ​റു​ക​ളും ജ​ല​നി​ധി​യു​ടെ പൈ​പ്പും മു​മ്പ് സ്ഥാ​പി​ച്ച കു​ടി​വെ​ള്ള സം​വി​ധാ​ന​വും എ​ല്ലാം നി​ല​വി​ലു​ണ്ടെ​ങ്കി​ലും കു​ടി​വെ​ള്ള​ത്തി​ന് പു​റ​ത്തു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ളും ജെ.​സി.​ബി​യും ക​യ​റി​യ​പ്പോ​ഴാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ പ​ല ഭാ​ഗ​ത്തും ത​ക​ർ​ന്ന​ത്.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കു​ശേ​ഷം പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​​​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കി​ണ​ർ പു​ന​ർ​നി​ർ​മി​ക്കാ​നും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. നി​ല​വി​ൽ കോ​ള​നി​യി​ലെ ഏ​ക കി​ണ​റി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ചെ​റി​യ​തോ​തി​ലു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ് 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഏ​ക ആ​ശ്ര​യം.

ത​ല​ച്ചു​മ​ടാ​യി വെ​ള്ളം എ​ത്തി​ക്കു​ന്ന സ്ത്രീ

വേ​ന​ൽ ക​ടു​ത്ത​തോ​ടെ ഈ ​വെ​ള്ള​വും വ​റ്റി. രാ​വി​ലെ കൂ​ലി​പ്പ​ണി​ക്ക് പോ​കു​ന്ന കു​ടും​ബ​ങ്ങ​ൾ രാ​ത്രി തി​രി​ച്ചെ​ത്തി സ​മീ​പ​ത്തെ വ​യ​ലി​ൽ ഇ​റ​ങ്ങി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റി​ൽ​നി​ന്ന് വെ​ള്ളം എ​ടു​ത്താ​ണ് കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും വേ​ന​ൽ​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​മി​ല്ലാ​തെ ആ​ദി​വാ​സി​ക​ൾ നെ​ട്ടോ​ട്ട​മോ​ടി​യ അ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.

ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വെ​ള്ള​മി​ല്ലാ​ത്ത കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളും കോ​ള​നി മു​റ്റ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ടാ​പ്പു​ക​ളു​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്.

Tags:    
News Summary - pipe burst-Areekara Colony Tribal Families Without Drinking Water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.