മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുമ്പളാട് വയലിൽ നടന്ന നാട്ടി ഉത്സവം
മുട്ടിൽ: ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുമ്പളാട് വയലിൽ നാട്ടി ഉത്സവം വിദ്യാർഥി ഉത്സവമായി. നൂറോളം വരുന്ന എൻ.എസ്.എസ് വളന്റിയർമാരും അധ്യാപകരും ചേർന്നാണ് നാട്ടി ഉത്സവം നടത്തിയത്. കുമ്പളാട്ടെ കർഷകൻ ഇബ്രാഹിമിന്റെ വയലിലാണ് ഞാർ നട്ടത്.
കാർഷിക സംസ്കൃതിയുടെ മഹത്വം വിദ്യാർഥികൾക്ക് മനസ്സിലാക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ അൻവർ ഗൗസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സഫ്‌വാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ നൗഷാദ്, യസീർ, അർഹം, ലീഡർമാരായ മുഹമ്മദ് ഫാദിൽ, ഷെഹിൻ ഷാ സഹൽ, നഹ മെഹറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.