പാൽചുരം പാതയിൽ മണ്ണിടിഞ്ഞ നിലയിൽ

വയനാട്ടിലേക്കുള്ള പാൽചുരം റോഡിൽ മണ്ണിടിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു; വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു

കൊട്ടിയൂർ: കണ്ണൂർ ജില്ലയിൽനിന്ന് വയനാട്ടിലേക്കുള്ള പ്രധാന പാതയായ കൊട്ടിയൂർ -പാൽച്ചുരം -ബോയ്സ് ടൗൺ റോഡിൽ വൻ മണ്ണിടിച്ചിൽ. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിഞ്ഞത്.

ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. നിടുംപൊയിൽ -പേരിയ ചുരംപാത വഴിയാണ് നിലവിൽ കടത്തിവിടുന്നത്.

അതിനിടെ, ഇന്നും നാളെയും സംസ്ഥാനത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി ആ​ഗ​സ്റ്റ് 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​ക്ക്​ സാ​ധ്യ​തയുണ്ട്.

ഇന്ന് ഒമ്പത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലെ​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. ​പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ ​പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ്​ യെ​ല്ലോ ​അ​ലെ​ർ​ട്ട്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കാം.

ക​ള്ള​ക്ക​ട​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നു ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം തു​ട​രു​ന്നു. തി​രു​വ​ന​ന്ത​പു​രം (കാ​പ്പി​ൽ മു​ത​ൽ പൊ​ഴി​യൂ​ർ വ​രെ), കൊ​ല്ലം (ആ​ല​പ്പാ​ട്ട് മു​ത​ൽ ഇ​ട​വ വ​രെ), ആ​ല​പ്പു​ഴ (ചെ​ല്ലാ​നം മു​ത​ൽ അ​ഴീ​ക്ക​ൽ ജെ​ട്ടി വ​രെ) ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ 25ന്​ ​രാ​വി​ലെ 11.30 വ​രെ ഒ​ന്നു മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.