കടുവ കൊന്ന പശു
Posted On
date_range Updated On
date_range കടുവയുടെ ആക്രമണത്തിൽ പശു ചത്തു; ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അമ്മാനി കോണവയൽ കരിമ്പനക്കൽ അപ്പച്ചെൻറ വീട്ടിലെ പശുവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ തൊഴുത്തിനുള്ളിൽ കയറിയാണ് കടുവ പശുവിനെ ആക്രമിച്ചത്.
കടുവയുടെ അക്രമണം നടക്കുന്ന സമയത്ത് അപ്പച്ചൻ പശുവിനെ കറക്കുകയായിരുന്നു. ഇയാൾ ഒച്ചയിട്ടതോടെ കടുവ തൊഴുത്തിെൻറ ഒരു ഭാഗം പൊളിച്ച് പുറത്തേക്കു ചാടി. മൂന്നു വയസ്സുള്ള ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്.
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പോസ്റ്റുമോർട്ടം നടത്തി ജഢം സംസ്കരിച്ചു. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.