മ​ഴ മേ​ള...  പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഫി​നി​ഷി​ങ് പോ​യ​ന്റി​ൽ ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക ടെ​ന്റ് കാ​റ്റി​ൽ ത​ക​ർ​ന്ന​പ്പോ​ൾ ഇ​റ​ങ്ങി​യോ​ടു​ക​യാ​ണ് കാ​യി​കാ​ധ്യാ​പ​ക​ർ. ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന മു​ണ്ടേ​രി ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നു​ള്ള കാ​ഴ്‍ച - ചി​ത്ര​ങ്ങ​ൾ: പി. ​സ​ന്ദീ​പ്

ഈ വിജയങ്ങൾക്ക് അവഗണനയുടെ കൈപ്പുനീരുണ്ട്

ജില്ല കായിക മേളയിൽ വിജയം നേടുന്ന കായിക താരങ്ങളുടെ വിജയങ്ങൾക്ക് പിന്നിൽ അവഗണനയുടെ കൈപ്പുനീർ വേണ്ടുവോളം. ഏറെ കഷ്ടപ്പെട്ട് ജില്ലയിൽനിന്നും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടുന്ന കായികതാരങ്ങൾക്ക് അർഹമായ പരിഗണന ജില്ലയിൽ ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ തവണ ജില്ലക്കു വേണ്ടി ജാവൽ ത്രോയിൽ സ്വർണം നേടിയ വിദ്യാർഥി മിന്നും വിജയമാണ് കാഴ്ചവെച്ചത്.

ജില്ലയുടെ സ്വർണ മെഡൽ പ്രതീക്ഷയായിട്ടും അർഹമായ പരിഗണ നൽകാനോ നല്ല ഒരു ജാവൽ മേടിച്ചു കൊടുക്കാൻപോലും അധികൃതർ തയാറായില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സ്വന്തമായി പണിയെടുത്ത് തനിക്ക് വേണ്ട ജാവലും സ്പൈക്കും വാങ്ങേണ്ടിവരുന്ന ഗതികേട് ജില്ല വിദ്യാഭ്യാസ വകുപ്പിന്‍റെയും കായികമേഖലയുടെയും കെടുകാര്യസ്ഥതയാണ് ചൂണ്ടിക്കാട്ടുന്നത്. കഴിവുള്ള വിദ്യാർഥികളെ കണ്ടെത്തി വളർത്താൻ മുൻകൈയെടുക്കേണ്ടത് അതാത് വിദ്യാലയങ്ങളാണ്. എന്നാൽ, അത്തരം ശ്രമങ്ങൾ പല വിദ്യാല‍യങ്ങളും നടത്തുന്നില്ലെന്ന് മാത്രമല്ല ഒരു ജഴ്സി വാങ്ങിക്കൊടുക്കാൻ പോലുമുള്ള താൽപര്യം അധികൃതർ കാണിക്കുന്നുമില്ലെന്നാണ് പല വിദ്യാർഥികളും പറയുന്നത്.

ഒരു പ്രോത്സാഹനവും ലഭിക്കാത്തതിനാൽ മികച്ച വിജയം നേടുന്ന കായിക താരങ്ങൾ അടുത്ത വർഷം മത്സരിക്കുമ്പോൾ പ്രകടനത്തിൽ താഴേക്ക് പോവുന്ന അനുഭവങ്ങളുണ്ട്. ഗുണനിലവാരമുള്ള സ്പോർട്ട്സ് ഉപകരണങ്ങളുമായി മറ്റു ജില്ലകളിലെ കായികതാരങ്ങൾ സംസ്ഥാന മത്സങ്ങൾക്കെത്തുമ്പോൾ സാമ്പത്തിക പ്രയാസംകാരണം സ്വയം പണം കണ്ടെത്തി നിലവാരം കുറഞ്ഞ ഉപകരണങ്ങൾ വാങ്ങി മത്സരങ്ങൾക്കെത്തേണ്ട ഗതികേടാണ് ജില്ലയിലെ പല കായിക താരങ്ങൾക്കും. ഇത് ഇവരുടെ വിജയസാധ്യതയെ ഏറെ മങ്ങലേൽപിക്കുകയാണ്. 

Tags:    
News Summary - These successes have the bitterness of neglect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.