ഓ​വാ​ലി ച​ന്ദ​ന​മ​ല ഭാ​ഗ​ത്ത് കാ​വ​ൽ ഗോ​പു​ര നി​ർ​മാ​ണ​ത്തി​ന് എ​ത്തി​യ വ​ന​പാ​ല​ക​ർ

ഗോപുര നിർമാണത്തിനൊരുങ്ങി വനപാലകർ; പ്രതിഷേധവുമായി നാട്ടുകാർ

ഗൂ​ഡ​ല്ലൂ​ർ: പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ച​ന്ദ​ന​മ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ കാ​വ​ൽ ഗോ​പു​ര നി​ർ​മാ​ണ​വു​മാ​യി വ​ന​പാ​ല​ക​ർ മു​ന്നോ​ട്ട്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി നാ​ട്ടു​കാ​രും. കാ​വ​ൽ ഗോ​പു​ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ ആ​ർ.​ഡി.​ഒ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി വീ​ണ്ടും തു​ട​ങ്ങി​യ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് വ​ന​പാ​ല​ക​ർ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്കാ​യി ഒ​രു​ങ്ങി​യെ​ത്തി. ഇ​ത​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ടി​ച്ചെ​ത്തി. ന്യൂ ​ഹോ​പ്പ് പൊ​ലീ​സും അ​ധി​കൃ​ത​രും നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെത്തുട​ർ​ന്ന് പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ചു.

Tags:    
News Summary - The forest guards are preparing for the construction of the tower; Locals protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.