ശശിമല പ്രദേശത്ത് പുലി ശല്യം; കൂട് സ്ഥാപിച്ചു
മുള്ളൻകൊല്ലി: പഞ്ചായത്തിലെ ആലത്തൂർ, ശശിമല പ്രദേശത്ത് പുലിശല്യം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ ആലത്തൂർ-ശശിമല റോഡു മുറിച്ചുകടന്ന പുലിയെ പലരും കണ്ടിരുന്നു. പിന്നീട് ശശിമല അടിവാരത്ത് പുലിയെത്തി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. വാലുമ്മൽ ആന്റണിയുടെ വളർത്തുനായെ കടിച്ചു കൊന്നെങ്കിലും ചങ്ങലയിൽ പൂട്ടിയിരുന്നതിനാൽ വലിച്ചുകൊണ്ടുപോകാനായില്ല. അയിനാട്ട് മോളേൽ മോളിയുടെ ആടിനെയും ആക്രമിച്ചു. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാരെത്തിയതോടെ പുലി ഓടിമറഞ്ഞു.
വിവരമറിഞ്ഞ് വനപാലകരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കർണാടക വനത്തിൽ നിന്നിറങ്ങിയ പുലിയാണ് ജനവാസ മേഖലയിൽ ചുറ്റി നടക്കുന്നത്. നാട്ടിൽ പുലിയിറങ്ങിയതോടെ പ്രദേശത്തുകാർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.