തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ചെറുകിട തേയില കർഷകർ

തേയിലക്ക്​ വില വർധന: പ്രയോജനം ലഭിക്കാതെ ചെറുകിട കർഷകർ

അമ്പലവയൽ: അയൽ സംസ്ഥാനത്ത് നീലഗിരി ജില്ലയിൽ ഒരു കിലോ പച്ചത്തേയിലക്ക്​ 27 രൂപ വില ലഭിക്കുന്നുണ്ടെങ്കിലും കേരള അതിർത്തി ഗ്രാമങ്ങളിലെ നൂറുകണക്കിന് ചെറുകിട കർഷകർക്ക് അതി​െൻറ പ്രയോജനം ലഭിക്കുന്നില്ല. ഇവിടത്തെ കർഷകരിൽനിന്ന് ഇടത്തട്ടുകാർ ശേഖരിക്കുന്ന തേയില തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ ഫാക്ടറികൾക്കാണ് വിൽക്കുന്നത്.

അവിടെ ലഭിക്കുന്ന വിലയും ഇവിടെ കർഷകന് ലഭിക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.ജൂലൈയിൽ നീലഗിരി ജില്ലയിൽ കിലോക്ക്​ 20 രൂപ വിലയുണ്ടായിരുന്നപ്പോൾ ഇവിടത്തെ കർഷകന് ലഭിച്ചത് 13 - 14 രൂപ മാത്രം. ആഗസ്​റ്റിൽ വൽപന നടത്തിയ തേയിലയുടെ വില ലഭിക്കാനിരിക്കുന്നതേയുള്ളു. എങ്കിലും അത് 16,17 രൂപയിൽ കൂടുതലാകാൻ ഇടയില്ല എന്നും കർഷകർ പറയുന്നു.

ആഗസ്​റ്റിൽ തമിഴ്നാട് വില കിലോ 26-27 രൂപയായിരുന്നു. ഇപ്പോഴും 27 രൂപയിൽ കുറയാത്ത വില നിലവിലുണ്ട്.എന്നാൽ, ഇവിടെ കർഷകർക്ക് ലഭിക്കുന്ന പരമാവധി വില 17 രൂപ മാത്രമാണ്.കർഷകരിൽ നിന്ന് തേയില ശേഖരിച്ച് തമിഴ്നാട്ടിലെ ഫാക്ടറികളിൽ എത്തിച്ചുകൊടുക്കുന്ന ഏജൻറുമാർക്കാണ് വില വർധനയുടെ പ്രയോജനം ലഭിക്കുന്നതെന്നും കൃഷിക്കാർ പറയുന്നു.

കർഷകനും ഫാക്ടറിക്കുമിടയിൽ ഇടത്തട്ടുകാർ​ കമീഷനും മറ്റുമായി പ്രയോജനം നേടു​േമ്പാൾ ചെറുകിട കൃഷിക്കാർ വലിയ ചൂഷണത്തിന്​ വിധേയരാകുന്നു. തേയില വില ഇനിയും കൂടാനിടയുണ്ട്​്​. അതി​െൻറ ഗുണം കർഷകനുകൂടി ലഭിക്കുന്ന സംവിധാനമുണ്ടാകുമോ? കർഷകർ കാത്തിരിക്കുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.