ബേസിൽ സിബി, അഭിഷേക്, ആൽബിൻ
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. അമ്പലവയൽ സ്വദേശികളായ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി (24), കുമ്പളേരി താഴേത്തെക്കുടി വീട്ടിൽ അഭിഷേക് (24) എന്നിവരെയാണ് ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി പട്ടരുപടിയിൽ സംശയാസ്പദമായി കണ്ട ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ആൽബിന്റെ കൈവശം 9.57 ഗ്രാമും സിബിയിൽനിന്ന് 0.63 ഗ്രാമും, അഭിഷേകിൽനിന്ന് 0.59 ഗ്രാമും വീതം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സബ് ഇൻസ്പെക്ടർ പി.പി വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൽപറ്റ: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഫാത്തിമ നഗർ തെക്കുംതല വീട്ടിൽ ലിബിൻ ആന്റണിയെയാണ് (24) കൽപറ്റ പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ടോടെ കൽപറ്റ ബൈപ്പാസിൽവെച്ച് സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽനിന്ന് 0.38 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.