സുൽത്താൻ ബത്തേരി: അർബൻ ബാങ്ക് നിയമന വിവാദത്തിൽ കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ അന്വേഷണ സമിതിയുടെ ഗുരുതര കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് കെ.പി.സി.സി അധ്യക്ഷന്‍ കൈമാറി. ബാങ്കിൽ നടന്ന നിയമനത്തിൽ കോൺഗ്രസിലെ ചില നേതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി അന്വേഷണ സമിതി അംഗവും ഡി.സി.സി സെക്രട്ടറിയുമായ ഡി.പി. രാജശേഖരൻ പറഞ്ഞു. തെളിവെടുപ്പിൽ 25ഓളം പരാതികൾ ലഭിച്ചു.
വ്യാഴാഴ്ചയാണ് കെ.പി.സി.സിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിയമന കാര്യത്തിൽ നിരപരാധിയാണെന്ന സൂചനകളാണ് അന്വേഷണ സമിതിയിൽനിന്ന് ലഭിക്കുന്നത്. ബാങ്ക് കോഴയിൽ ഡി.സി.സി പ്രസിഡൻറിെൻറ പേരും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
അതേസമയം, ഡി.സി.സി സെക്രട്ടറി ആർ.പി. ശിവദാസിെൻറ പേരിൽ പുറത്തുവന്ന കത്ത് കെ.പി.സി.സിക്ക് ലഭിച്ചിട്ടില്ലെന്ന വിവരവും പുറത്തു വരുന്നുണ്ട്. താൻ കത്തയച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിവിധ ബാങ്കുകളിൽ നിന്നും മറ്റും പിരിച്ച ലക്ഷങ്ങൾ സംബന്ധിച്ച വിവരങ്ങളായിരുന്നു കത്തിൽ. കത്ത് പുറത്തുവിട്ടതിന് പിന്നിൽ ചില നേതാക്കളാണെന്ന സൂചന കെ.പി.സി.സിക്ക് ലഭിച്ചിട്ടുണ്ട്. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ കെ.പി.സി.സിയുടെ നടപടിയാണ് അണികൾ ഉറ്റുനോക്കുന്നത്. കോഴ ആരോപണത്തിൽ സി.പി.എം വിജിലൻസിൽ പരാതി കൊടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.