നിഹാല്‍ മുസ്തഫ അഹമ്മദ്,
അബ്റാര്‍ അബ്ദുല്ല
സുൽത്താൻ ബത്തേരി: ഗുണ്ടൽപേട്ട ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് തിരുവണ്ണൂര്‍ നിഹാല്‍ മുസ്തഫ അഹമ്മദ് (22), പന്നിയങ്കര പി.ടി. അബ്റാര്‍ അബ്ദുല്ല (23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. 19.55ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നു പിടിച്ചെടുത്തു. എസ്.ഐ സി.എം. സാബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വരുണ്‍, നിയാദ്, സജീവന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.