ചൊവ്വാഴ്ച ബീനാച്ചിയിൽ കണ്ട കടുവകളിലൊന്ന്. വിഡിയോ ചിത്രം

പകലും നാടുചുറ്റി ബീനാച്ചിയിൽ കടുവകൾ

സുൽത്താൻ ബത്തേരി: ബത്തേരി നഗരത്തിൽനിന്ന്​ മൂന്നു കിലോമീറ്റർ മാത്രം അകലമുള്ള ബീനാച്ചി പ്രദേശത്തെ മുൾമുനയിലാക്കി മൂന്നു കടുവകൾ. സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിൽ എത്തിയ​ കടുവകൾക്ക് മുന്നിൽ വനംവകുപ്പിന് നിരീക്ഷണത്തിൽ കവിഞ്ഞ് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ജനത്തോട് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് കൊടുത്തതിനാൽ മിക്കവരും വീടിന് പുറത്തിറങ്ങാത്തതിനാൽ അനിഷ്​ടസംഭവങ്ങൾ ഒഴിവായി.

ബീനാച്ചി ഗവ. ഹൈസ്​കൂളിന് എതിർവശത്തെ മുസ്​ലിം പള്ളിക്ക് താഴെയുള്ള ഭാഗത്താണ്​ ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ കടുവകളെ കണ്ടത്. റോഡിലൂടെ സഞ്ചരിച്ചവർ കടുവയുടെ ശബ്​ദം കേട്ടിരുന്നു.

ഒരു മാസമായി കടുവ സാന്നിധ്യമുള്ളതിനാൽ നാട്ടുകാരിൽ ചിലർ വീടി​െൻറ ടെറസിൽ കയറി നോക്കിയപ്പോഴാണ് കടുവകളെ കണ്ടത്. ഉമ എന്ന വീട്ടമ്മയുടെ കൃഷിയിടത്തിലായിരുന്നു കടുവ നിലയുറപ്പിച്ചത്. വനംവകുപ്പ് ജീവനക്കാർ എത്തി നാട്ടുകാരോട് പുറത്തിറങ്ങരുതെന്ന് മൈക്കിൽ അനൗൺസ്​ ചെയ്തു. ഈ ബഹളത്തിനിടയിൽ കടുവകൾ തോട്ടങ്ങളിലൂടെ പരക്കംപാഞ്ഞു. മൂന്നു കടുവകൾ ഉണ്ടെന്ന വിവരം അപ്പോഴാണ് മനസ്സിലാകുന്നത്. പൂതിക്കാട്, മണിച്ചിറ ഭാഗത്തേക്ക് നീങ്ങിയെങ്കിലും ബീനാച്ചി പ്രദേശം വിട്ടില്ല.

പട്ടാപ്പകൽ വീട്ടുമുറ്റത്തു കൂടെയുള്ള കടുവകളുടെ സഞ്ചാരം നാട്ടുകാരെ ഭയപ്പെടുത്തി. മൂന്നു കടുവകൾ ഉള്ളതിനാൽ തള്ളയും കുട്ടികളും ആകാനേ സാധ്യതയുള്ളൂവെന്ന് വനം അധികൃതർ പറഞ്ഞു.

Tags:    
News Summary - Tigers roaming in beenachi morning time too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.