നെ​ന്മേ​നി അ​മ്പു​കു​ത്തി​യി​ൽ ക​ടു​വ സാ​ന്നി​ധ്യ​മു​ണ്ടാ​യ സ്ഥ​ല​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യി​ൽ

വടക്കനാടും അമ്പുകുത്തിയിലും കടുവ സാന്നിധ്യം; പശുക്കളെ ആക്രമിച്ചു

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി വാർഡിലെ റാട്ടക്കുണ്ടിൽ കടുവ മൂരി കിടാവിനെ ആക്രമിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിനടുത്താണ് കിടാവിനെ ആക്രമിച്ചത്. തുടർന്ന് കടുവ ഓടിപ്പോകുന്നത് വീട്ടുകാർ കണ്ടു. സ്ഥലത്തെത്തിയ വനം വകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തിരച്ചിലിനായി ഡ്രോൺ കാമറയും ഉപയോഗിച്ചിരുന്നു. കടുവ പൊന്മുടികോട്ട ഭാഗത്തേക്ക് നീങ്ങിയതായിട്ടാണ് സൂചന.

നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട് മേഖലയിലും കടുവ എത്തിയിട്ടുണ്ട്. പണയമ്പം പുത്തൻപുര ഭാസ്കരന്റെ പശുവിനെ കടുവ ആക്രമിച്ചു. അതിനുമുമ്പ് കരിപ്പൂർ ഗംഗാധരൻ, തമ്പു എന്നിവരുടെ പശുക്കളാണ് ആക്രമണത്തിന് ഇരയായത്. പശുക്കൾക്ക് നഷ്ടപരിഹാരം കൊടുക്കാമെന്ന് വനം വകുപ്പ് ഏറ്റിട്ടുണ്ട്. വടക്കനാട് മേഖലയിൽ കടുവ എത്തിയിട്ട് ഒരാഴ്ചയോളമായതായി നാട്ടുകാർ പറയുന്നു.

Tags:    
News Summary - Tiger presence invadakkanadu and Ambukuthi- Cows were attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.