കൊ​ള​ഗ​പ്പാ​റ​യി​ലെ ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു

കൊ​ള​ഗ​പ്പാ​റ​യി​ൽ പ​ശു​വി​നെ ക​ടു​വ കൊ​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൊ​ള​ഗ​പ്പാ​റ​യി​ൽ മേ​യാ​ൻ​വി​ട്ട പ​ശു​വി​നെ ക​ടു​വ കൊ​ന്ന്​ ഭാ​ഗി​ക​മാ​യ ഭ​ക്ഷി​ച്ചു. കൊ​ള​ഗ​പ്പാ​റ ചൂ​രി​മ​ല സ​ണ്ണി​യു​ടെ പ​ശു​വി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​റു മാ​സം ഗർഭിണിയായ പ​ശു​വി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പി​നെ ത​ട​ഞ്ഞു. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

രാ​ത്രി വൈ​കി​യും നാ​ട്ടു​കാ​ർ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​ലീ​സും എ​ത്തി​യി​രു​ന്നു.

Tags:    
News Summary - tiger killed cow natives protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.