ചെ​ത​ല​യം ഐ.​ടി.​എ​സ്.​ആ​ർ കാ​മ്പ​സ് ന​വീ​ക​ര​ണ​ത്തി​ന്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്​ (ഐ.​ടി.​എ​സ്.​ആ​ർ) കാ​മ്പ​സ് ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര ട്രൈ​ബ​ൽ വ​കു​പ്പ് മ​ന്ത്രി അ​ർ​ജു​ൻ മു​ണ്ട​ക്ക് ക​ത്ത​യ​ച്ചു.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ചെ​ത​ല​യം കാ​മ്പ​സ് ന​വീ​ക​ര​ണ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണി​ത്.

ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും കേ​ര​ള​ത്തി​ന്‍റെ ത​ന​ത്‌ സം​സ്‌​കാ​ര​വും പൈ​തൃ​ക​വും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ലോ​കോ​ത്ത​ര ഗ​വേ​ഷ​ണ​സ്ഥാ​പ​നം എ​ന്ന​നി​ല​യി​ൽ 2015ൽ ​സ്ഥാ​പി​ത​മാ​യ ഐ.​ടി.​എ​സ്.​ആ​ർ ന​വീ​ക​രി​ക്കു​ന്ന​തി​ന്‌ 2018 ജ​നു​വ​രി ആ​റി​ന് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ട്രൈ​ബ​ൽ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ന് അ​ഭ്യ​ർ​ഥ​ന സ​മ​ർ​പ്പി​ച്ചി​രു​ന്നു.

അ​ധി​ക അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ൾ, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​നം, ക​രി​യ​ർ അ​ഡ്വാ​ൻ​സ്‌​മെ​ന്റ്, പ​രി​ശീ​ല​ന​കേ​ന്ദ്രം എ​ന്നി​വ സം​ബ​ന്ധി​ച്ച ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം 2018 ജ​നു​വ​രി എ​ട്ടി​ന്‌ കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നും കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശം അ​യ​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ്യ​ക്ത​ത ന​ൽ​ക​ണ​മെ​ന്നും ഐ.​ടി.​എ​സ്.​ആ​റി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‌ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Rahul gandhi intervention on campus renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.