പ്ര​നൂ​പി​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്ത് ഡി.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ കൈ​മാ​റു​ന്നു

ആ​യി​ഷ സെ​ൻ​ഹ​ക്ക്​ ര​ക്ഷ​ക​നാ​യ പ്രനൂപിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഴി​ഞ്ഞ​ ദി​വ​സം ക​ളി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ ക​ല്ല് കു​ടു​ങ്ങി ശ്വാ​സം കി​ട്ടാ​തെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ആ​യി​ഷ സെ​ൻ​ഹ​ക്ക്​ ര​ക്ഷ​ക​നാ​യ പ്ര​നൂ​പി​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​നം.നി​ങ്ങ​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. ആ ​സാ​യാ​ഹ്ന​ത്തി​ൽ നി​ങ്ങ​ളു​ടെ മ​നഃ​സാ​ന്നി​ധ്യം ഒ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​പ​രി​ചി​ത​രു​ടെ ഈ ​ദ​യാ​പ്ര​വൃ​ത്തി​ക​ളാ​ണ് സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ​വും ന​ന്മ​യും വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും പ്ര​നൂ​പി​ന് എ​ഴു​തി​യ ക​ത്തി​ൽ അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഡി.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ പ്ര​നൂ​പി​െൻറ വീ​ട്ടി​ലെ​ത്തി ക​ത്ത് കൈ​മാ​റി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സി അ​ഹ​മ്മ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ഡ്വ. സ​തീ​ഷ് പൂ​തി​ക്കാ​ട്, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ജ​മാ​ൽ പൂ​തി​ക്കാ​ട്, സു​ധി പൂ​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.



Tags:    
News Summary - Rahul gandhi congratulations to Pranoop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.