കട്ടയാട്ട് കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയിൽ
കട്ടയാട് കടുവ സാന്നിധ്യം; കാട്ടുപന്നിയെ കൊന്നു
സുൽത്താൻ ബത്തേരി: ടൗണിനടുത്ത് കട്ടയാട് കടുവ തങ്ങുന്നതായി സൂചനകൾ. കാട്ടുപന്നിയെ കൊന്ന് പകുതി ഭക്ഷിച്ച അവസ്ഥയിൽ ഉപേക്ഷിച്ചു.
പ്രദേശത്ത് ജനം ജാഗ്രതയിലായിട്ടുണ്ട്.കട്ടയാട് തോടിനടുത്താണ് തിങ്കളാഴ്ച പന്നിയുടെ ജഡം കണ്ടത്. രണ്ട് ദിവസത്തെ പഴക്കമേയുള്ളൂ. അതിനാൽ, കടുവ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാരുടെ നിഗമനം. സമീപത്തെ ചീനപ്പുല്ല് തോട്ടത്തിൽ ഇടക്കിടെ കടുവ എത്താറുണ്ട്. മാനിനേയും മറ്റും ഭക്ഷിച്ച് തിരിച്ചുപോകാറാണ് പതിവ്. പന്നിയെ കൊന്നതോടെ കടുവ വനാതിർത്തിക്ക് പുറത്തിറങ്ങിയതായിവേണം കരുതാൻ.
കട്ടയാടിന് പുറമെ കൈവട്ടമൂല, ബീനാച്ചി എന്നിവിടങ്ങളിലും ഒരു മാസത്തോളമായി കടുവ സാന്നിധ്യമുണ്ട്. കൈവട്ടമൂലയിൽ വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.