സുല്‍ത്താന്‍ ബത്തേരി: നഗരസഭ പഴേരി വാര്‍ഡിലെ (ഏഴ്) ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന് നടക്കും. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. കോവിഡ് പോസിറ്റിവായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കും. വേട്ടെടുപ്പിെൻറ തലേ ദിവസം വൈകീട്ട് മൂന്നുവരെ പോസിറ്റിവാകുന്നവര്ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധനസാമഗ്രികള്‍ 10ന് വിതരണം ചെയ്യും.
12നാണ് വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി ലഭിക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കമീഷന് നിയോഗിച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സ്ഥലംമാറ്റാന്‍ പാടില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.