ദേഹത്ത് അലർജി ബാധിച്ച തൊഴിലാളി
സുൽത്താൻ ബത്തേരി: പൂതാടി ഗ്രാമപഞ്ചായത്തിലെ പാമ്പ്ര മരിയനാട് സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ പാർത്തീനിയം ചെടികളിൽനിന്നുള്ള അലർജി രോഗങ്ങൾ വ്യാപകമാകുന്നതായി പരാതി. ദേഹത്ത് ചൊറിച്ചിൽ, പാടുകൾ, തലവേദന, കണ്ണിന് വീക്കം തുടങ്ങിയവയാണ് ഉണ്ടാകുന്നത്.
തോട്ടത്തിൽ സ്ഥിരം തൊഴിലാളികളും അല്ലാത്തവരുമായി 20ഓളം പേരാണുള്ളത്. എല്ലാവർക്കും ചെടിയിൽനിന്നുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. തൊഴിലാളികൾ തോട്ടം അധികൃതരെ വിവരമറിയിച്ചിട്ടും കാര്യമായ പരിഗണന ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
ഈ ചെടിക്കു സമീപം ജോലി ചെയ്യുന്നവർക്കാണ് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. വിഷയത്തിൽ ചില പൊതു പ്രവർത്തകർ ഇടപെട്ടിട്ടുണ്ട്. അതേസമയം, ആരോഗ്യ വകുപ്പ് വിഷയം അറിഞ്ഞ മട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.