സുൽത്താൻ ബത്തേരി: ഓൺലൈൻ വ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം തട്ടിയ കേസിൽ ഒരാളെ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തു.കോഴിക്കോട്, പെരുമണ്ണ, തെന്നാര പോട്ട വീട്ടിൽ, സി.കെ. നിജാസി (25) നെയാണ് ബത്തേരി പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അബൂദബിയിൽനിന്ന് തിരിച്ച് നാട്ടിലേക്ക് വരും വഴിയാണ് നിജാസ് പിടിയിലായത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ചീരാൽ സ്വദേശിയായ യുവാവിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഓൺലൈൻ ട്രേഡ് ചെയ്ത് 5 ശതമാനം മുതൽ 10 ശതമാനം വരെ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും ക്യാഷായും 7500000 രൂപയോളം പ്രതികൾ വാങ്ങിയെടുത്തത്. ലാഭമോ പണമോ തിരികെ നൽകാത്തതിനാൽ ചീരാൽ സ്വദേശി 2024 നവംബറിലാണ് സ്റ്റേഷനിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് രണ്ട് പ്രതികളും ഒളിവിൽ പോവുകയായിരുന്നു. എസ്.ഐ പി.എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.