മുത്തങ്ങയിൽ പാർസൽ ലോറിയിൽനിന്ന്​ പാൻമസാല പിടികൂടിയപ്പോൾ

മുത്തങ്ങയിലൂടെ ഒഴുകുന്നു; പാൻമസാല

സുൽത്താൻ ബത്തേരി: കർണാടകയിൽനിന്നു മുത്തങ്ങ വഴി സംസ്​ഥാനത്തേക്ക് പാൻമസാല ഒഴുകുന്നു. വെള്ളിയാഴ്ച മാത്രം രണ്ടു സംഭവങ്ങളിലായി 55 ലക്ഷം രൂപയുടെ ഹാൻസ്​ പിടികൂടി. നാലുപേരെ അറസ്​റ്റ് ചെയ്തു. രാവിലെ കർണാടകയിൽനിന്നു വന്ന പാർസൽ ലോറിയിൽ 50 ലക്ഷത്തോളം വിലവരുന്ന പാൻ മസാലയാണ് കണ്ടെത്തിയത്. പാലക്കാട് സ്വദേശി സുജിത്ത് (24), എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി (60) എന്നിവരാണ് അറസ്​റ്റിലായത്.

22 ചാക്കുകളിലായി 315 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളാണ് ലോറിയിൽ ഒളിപ്പിച്ചിരുന്നത്. ഉച്ചക്ക് നടന്ന വാഹന പരിശോധനയിൽ മഹിന്ദ്ര മാർഷൽ ജീപ്പിൽ നിന്ന്​ 8100 പാക്കറ്റ് ഹാൻസ്​ പിടികൂടി. ഈ സംഭവത്തിൽ മലപ്പുറം മഞ്ചേരി സ്വദേശികളായ യാസർ (35), റഹിം (31) എന്നിവർ പിടിയിലായി. അഞ്ചു ലക്ഷം രൂപയോളമാണ് വിപണി വില. ജീപ്പി​െൻറ മുകൾനിലയിൽ രഹസ്യ അറയിലായിരുന്നു ഹാൻസ്​ സൂക്ഷിച്ചിരുന്നത്. ഇത് മഞ്ചേരിയിലെ കച്ചവട സ്ഥാപനങ്ങൾ ലക്ഷ്യമാക്കിയാണ് കടത്തിയത്.

വ്യാഴാഴ്ച ലോറിയിൽ കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപയുടെ പാൻമസാല എക്സൈസ്​ വകുപ്പ് മുത്തങ്ങയിൽ പിടികൂടിയിരുന്നു. എക്സൈസ്​ സർക്കിൾ ഇൻസ്​പെക്ടർ ജുനൈദ്, ഇൻസ്പെക്ടർ ഹരീഷ് കുമാർ, ടി.പി. അനീഷ്, പി.പി. ശിവൻ, ബിജുമോൻ, അഭിലാഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഏതാനും ദിവസങ്ങളായി പരിശോധന കർശനമാക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.