യു.​ഡി.​എ​ഫ് നെ​ന്മേ​നി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ

ബ്ലോ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് കെ.​കെ. അ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മോദി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നു- കെ.കെ. അബ്രഹാം

സുൽത്താൻ ബത്തേരി: കോർപ്പറേറ്റ് മുതലാളിമാർക്കുള്ള ശതകോടികളുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന മോദി സർക്കാർ തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച് തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം.

യു.ഡി.എഫ് നെന്മേനി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ബ്ലോക്ക് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് യു.പി.എ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ ചിറകരിയുകയാണ് ഇരുസർക്കാറുകളും. തൊഴിലുറപ്പ് പദ്ധതിയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജനക്ഷേമ പദ്ധതിക്ക് തുരങ്കംവെക്കുന്ന സർക്കാറുകൾക്കെതിരെ തൊഴിലാളികളുടെ ശക്തമായ പ്രതിരോധം ഉയരുമെന്നും സമരങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും കെ.കെ. അബ്രഹാം പറഞ്ഞു.

ചീരാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് മുനീബ് ചീരാൽ അധ്യക്ഷത വഹിച്ചു. എടക്കൽ മോഹനൻ, ഉമർ കുണ്ടാട്ടിൽ, റ്റിജി ചെറുതോട്ടിൽ, ജയ മുരളി, കെ.വി. ശശി, മൊയ്തീൻ കരടിപ്പാറ, കെ.കെ. പോൾസൻ, സുജാത ഹരിദാസ്, ബിന്ദു സുരേഷ്, സാജു ഐക്കര കുന്നത്ത്, രാജേഷ് നമ്പിച്ചാൻ കുടി, സൂസൻ അബ്രഹാം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Modi government is taking money from employment workers - K.K. Abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.