സുൽത്താൻബത്തേരി: ജില്ല പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ പൊതുവേ ഇടതിന് അനുകൂലമാണെന്ന് പറയാം. മുൻ തെരഞ്ഞെടുപ്പുകൾ അതാണ് സൂചിപ്പിക്കുന്നത്. സി.പി.എം ജില്ല കമ്മിറ്റി അംഗവും മീനങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ബീന വിജയനെയാണ് ഇത്തവണ സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി അഡ്വ. ഗൗതം ഗോകുൽദാസാണ്. കെ.എസ്.യു ജില്ല പ്രസിഡന്റ് കൂടിയാണ്.
ലിന്റോ കെ. കുര്യാക്കോസ് എന്ന കേരള കോൺഗ്രസ് ജോസഫിന്റെ സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ലിന്റോയുടെ സ്ഥാനാർഥിത്വം വലിയ തലവേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. സാമുദായിക വോട്ടുകൾ ചിതറുമെന്നുറപ്പ്. ഇത്തവണയും പതിവുപോലെ എൽ.ഡി.എഫ് മീനങ്ങാടി ഡിവിഷൻ പിടിച്ചെടുത്താൽ കേരള കോൺഗ്രസ് നേതാക്കൾ ഏറെ പഴി കേൾക്കേണ്ടി വരുമെന്നുറപ്പ്.
അതേസമയം, യു.ഡി.എഫ്. തീരുമാനത്തിന് വിരുദ്ധമായി മത്സരിക്കുന്ന ലിന്റോ കെ കുര്യാക്കോസിന് തങ്ങളുമായി യാതൊരുബന്ധവുമില്ലെന്നും യു.ഡി.എഫ്. സ്ഥാനാർഥി എന്ന പേരിൽ പ്രചാരണം നടത്തുന്നത് ജനങ്ങൾ അവഗണിക്കണമെന്നും യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ല കമ്മിറ്റിയംഗം കെ. ശ്രീനിവാസനും ഇവിടെ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.